പത്തുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം: മദ്രസ അധ്യാപകൻ തിരുവനന്തപുരത്ത് അറസ്റ്റിൽ
മദ്രസയിൽ പോകാൻ കുട്ടി മടി കാണിക്കുകയും കരഞ്ഞുകൊണ്ട് വീട്ടിലെത്തുകയും ചെയ്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തറിയുന്നത്. നജീം നിരന്തരമായി അതിക്രമം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി കുട്ടി മൊഴി നൽകി.
പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.